മക്കരപറമ്പില്‍ വീട്ടുക്കാരോടൊപ്പം കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു

മക്കരപറമ്പില്‍  വീട്ടുക്കാരോടൊപ്പം  കുളിക്കാന്‍ പോയ  യുവതി മുങ്ങി മരിച്ചു

മക്കരപറമ്പ്: കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടിലേക്ക് വീട്ടുക്കാരോടൊപ്പം കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചു. മക്കരപറമ്പ് അമ്പലപ്പടിയിലെ
പള്ളിയാല്‍ തൊടി അസ്ലമിന്റെ ഭാര്യ കോട്ടക്കല്‍ പുത്തൂര്‍ ചോലപ്പുറത്ത്മുഫീദ (22)യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെ മക്കരപറമ്പ ഹൈസ്‌കൂളിന്റെ പിന്നിലെ ചെറിയ ക്വാറിയിലാണ് അപകടം. പിതാവ്: ചോലപ്പുറത്ത് ഹംസ (പുത്തൂര്‍), മാതാവ്: സുലൈഖ, ഭര്‍ത്താവ് അസ്ലം കാച്ചി നിക്കാട് മനാര്‍ സ്‌കൂള്‍ ഡ്രൈവറാണ്. ഏകമകള്‍ ഫാത്തിമ ഫൈ ഹ (രണ്ട് വയസ്സ്) മങ്കട പോലിസ് മേല്‍നടപടി
സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് പോസ്റ്റമോര്‍ട്ടത്തിന് ശേഷം
ചൊവ്വാഴ്ച്ച ഖമ്പറടക്കും.

Sharing is caring!