കൊണ്ടോട്ടിയില്‍ മാതാവിനെ കൊലപ്പെടുത്തി മകന്‍ കിണറ്റില്‍ ചാടി മരിച്ചു

കൊണ്ടോട്ടിയില്‍  മാതാവിനെ കൊലപ്പെടുത്തി  മകന്‍ കിണറ്റില്‍ ചാടി മരിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടിക്കടത്ത് മാതാവിനെ കൊലപ്പെടുത്തി മകന്‍ കിണറ്റില്‍ ചാടി മരിച്ച നിലയില്‍. കൊണ്ടോട്ടി നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58)യെ നീറാട് വീട്ടിനുള്ളിലും മകന്‍ അബ്ദുള്‍ ഗഫൂറി(42)നെ ജുമാമസ്ജിദിന്റെ കിണറ്റിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആയിശക്കുട്ടിയെ അബ്ദുള്‍ ഗഫൂര്‍ കല്ലുകൊണ്ട് അടിച്ച് കൊന്ന് ശേഷം പള്ളിക്കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ പ്രഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വെസ്റ്റ് മൂച്ചിക്കല്‍ മസ്ജിദില്‍ ഉച്ചക്ക് നമസ്‌ക്കരിക്കാനെത്തിയവരാണ് പളളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയില്‍ കണ്ടത്.സംശയാസ്പദമായി കിണറ്റിനരികില്‍ ചെരിപ്പും കണ്ടെത്തി.തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്.മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാറ്റി.അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റയുടെ വീടിന് സമീപത്താണ് ജുമാമസ്ജിദ്.ഗഫൂര്‍ മരിച്ച വിവരം വീട്ടില്‍ അറിയിക്കാനും വീടു വൃത്തിയാക്കാനുമായി എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ നീറാട്ടുളള വീട്ടിനുളളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്.അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വൃകൃതമായിരുന്നു.വീടിന്റെ മുന്‍വശത്തെ തൂണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകന്‍ അബ്ദുള്‍ ഗഫൂറും ഒരുമിച്ചാണ് താമസം.ഇരുവരും മാനസിക അസ്വസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്.ആയതിനാല്‍ തന്നെ ബന്ധക്കളുമായോ സമീപ വാസികളോടും അകലം പാലിച്ചാണ് ഇവരുടെ ജീവിതം.മഞ്ചേരി സി.ഐയുടെ എന്‍.വി.ഷൈജുവിനേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.
അബ്ദുള്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ.ഏക മകള്‍ ഫാത്തിമ ഫിദ.മരിച്ച ആയിശക്കുട്ടിയുടെ സഹോദരങ്ങള്‍.മുഹമ്മദ്,ഏന്തീന്‍കുട്ടി,അലവി,അബൂബക്കര്‍,പരേതനായ മൊയ്തീന്‍.

Sharing is caring!