വൈദികര്‍ക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധവുമായി യു ഡി എഫ് എം പിമാര്‍

വൈദികര്‍ക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധവുമായി യു ഡി എഫ് എം പിമാര്‍

ന്യൂഡല്‍ഹി: ക്രിസ്തുമസ് കാരൾ പരിപാടിഅവതരിപ്പിക്കുന്നതിനിടെ മതപരിവർത്തനം ആരോപിച്ചു,മധ്യപ്രദേശിലെ സാഥ് നയിൽമലയാളി വൈദികരെയും വൈദികവിദ്യാർത്ഥികളെയും പോലീസ്അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുമധ്യപ്രദേശ് മുഖ്യമന്ത്രിയോട്ആരായുമെന്നും, ഇക്കാര്യത്തിൽആവശ്യമായ നടപടികൾകൈക്കൊള്ളാൻ നിർദേശത്തെനൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഈസംഭവത്തിൽകേന്ദ്രസർക്കാർഇടപെടെണമെന്നാവശ്യപ്പെട്ടുമന്ത്രിയുടെ ചേമ്പറിൽ കണ്ടുനിവേദനം നൽകിയ എം പിമാരുടെസംഘത്തിനാണ് രാജ് നാഥ് സിംഗ് വാക്ക് നൽകിയത്. എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എൻ കെപ്രേമചന്ദ്രൻ, ആന്റോ ആന്റണി,ജോസ് കെ മാണി, പ്രൊഫ. കെ വിതോമസ്, കൊടിക്കുന്നിൽ സുരേഷ്,എം കെ രാഘവൻ, ഇ ടി മുഹമ്മദ്ബഷീർ, എം പി അബ്ദുൽ വഹാബ്,എന്നിവരാണ് മന്ത്രിയെക്കണ്ട് നിവേദനം കൈമാറിയത്.

സീറോ മലബാർ സഭക്ക് കീഴിൽസത്‌നയിലുള്ള സെൻറ് എഫ്രേംവൈദിക പഠന കോളേജിലെവൈദികനായ ആലപ്പുഴകുത്തിയതോട് സ്വദേശി ഫാ. ജോർജ്‌മംഗലപ്പള്ളിയും, വൈദികവിദ്യാർത്ഥികളും അറസ്റ്റ് ചെയ്യപ്പെട്ടസംഭവം അങ്ങേയറ്റംഗൗരവതരമാണെന്നു എം പിമാർചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരംഅനുവദിക്കപ്പെട്ട പൗരൻറെ മൗലികാവകാശങ്ങൾക്കു മേലുള്ളകടന്നുകയറ്റമാണ് ഈ സംഭവം.കഴിഞ്ഞ ആഴ്ച സത്‌നയിലെഭുംകഹാർ ഗ്രാമത്തിൽ കാരൾഅവതരിപ്പിച്ചു കൊണ്ടിരിക്കെയാണ്നാല് വൈദികരെയും, 34 വിദ്യാർത്ഥികളെയും പോലീസ്കസ്റ്റഡിയിൽ എടുത്തത്. ബജ്രങ് ദൾപ്രവർത്തകരുടെ സമ്മർദം മൂലമാണ്തങ്ങളെ കസ്റ്റഡിയിൽഎടുത്തതെന്നാണ് വൈദികർപറയുന്നത്. പ്രവർത്തകരിൽ ചിലർപോലീസുകാരുടെ മുന്നിൽ വെച്ചുതങ്ങളെ മർദിച്ചുവെന്നും വൈദികർചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവംഅന്വേഷിക്കാൻ പോലീസ്സ്റ്റേഷനിൽ ചെന്ന വൈദികരുടെകാർ പോലീസ് സ്റ്റേഷന് മുന്നിൽവെച്ച അഗ്നിക്കിരയാക്കുകയുംചെയ്തു. ഈ സംഭവം അത്യന്തം ഗുരുതരമായ പ്രവണതായാണ്സൂചിപ്പിക്കുന്നതെന്ന് എം പി മാർചൂണ്ടിക്കാട്ടി. രാജ്യത്തു പടർന്നുപിടിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഈ സംഭവമെന്നും,രാജ്യത്തു മതസ്വാത്ര്യവും,ഭരണഘടന അനുശാസിക്കുന്നമതപ്രചരണ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർനടപടികൾ സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

Sharing is caring!