സ്‌കൂള്‍സ് ഫുട്‌ബോള്‍; കേരളത്തിന്റെ കിരീടം മലപ്പുറത്തിന്റെ കരുത്തില്‍

സ്‌കൂള്‍സ് ഫുട്‌ബോള്‍; കേരളത്തിന്റെ കിരീടം മലപ്പുറത്തിന്റെ കരുത്തില്‍

ജമ്മു: മലപ്പുറത്തിന്റെ കരുത്തില്‍ കേരളത്തിന് ചരിത്ര നേട്ടം. ദേശീയ ജൂനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായപ്പോള്‍ ടീമിന്റെ അഭിമാനങ്ങളായി മലപ്പുറത്തിന്റെ അഞ്ച് പേര്‍. ആദില്‍ അമല്‍, പിടി അക്ഷയ്, അബ്ദുല്‍ ബാദിഷ്, ഷെബിന്‍ സിറാജ്, എസ് സിജു എന്നിവരാണ് ടീമിലെ മലപ്പുറം സാനിധ്യം.

മമ്പാട് സ്വദേശിയായ ഷെബിന്‍ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് ലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. എംഎസ്പിയില്‍ വിദ്യാര്‍ഥിയാണ് സിജു. തിരുവനന്തപുരം സ്വദേശിയായ സിജു എട്ട് മാസമായി എംഎസ്പിയിലുണ്ട്. മഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയായ ആദിലും തിരൂര്‍ തൃപങ്ങോട് സ്വദേശിയായ ബാദിഷും കൊച്ചി മുത്തൂറ്റ് അക്കാദമിയിലാണ്.

അരീക്കോട് കാവനൂര്‍ സ്വദേശിയായ അക്ഷയ് കോഴിക്കോട് ഫാറൂഖ് കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിന് സബ്ജൂനിയര്‍ സ്‌കൂള്‍ ദേശീയ കിരീടം ലഭിക്കുന്നത്.

Sharing is caring!