പി.പി സുനീര്‍ വീണ്ടും സി.പിഐ ജില്ലാ സെക്രട്ടറി

മലപ്പുറം: പി.പി സുനീറിനെ(49) വീണ്ടും സി.പിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മാറഞ്ചേരി മടയപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍, കേരളവര്‍മ്മ കോളേജില്‍നിന്നും എം.എ രാഷ്ട്രമീമാംസ നേടി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മാറഞ്ചേരി ഡിവിഷനില്‍ നിന്നുംജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണപൊന്നാനി പാര്‍ലിമെന്റില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.നിലവില്‍ ഇടതു മുന്നണി ജില്ലാ കണ്‍വീനര്‍ ചുമതയും വഹിക്കുന്നു.

2011 നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇജക ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുനീര്‍, പൊന്നാനി, തിരൂര്‍ സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

Sharing is caring!