ശിഹാബ് ‘വൈസ് ആപ്പ്’ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

ശിഹാബ് ‘വൈസ് ആപ്പ്’  ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

മലപ്പുറം: ഇന്ത്യന്‍ ബഹുസ്വരതയുടെ പാരമ്പര്യം യുവ തലമുറക്ക് പരിചയപ്പെടുത്തി ഇതിലേക്ക് അവരെ ആകര്‍ഷിക്കാനായി ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന പ്രഥമ ആപ്പ് , ഐ.ടി നഗരമായ ബംഗ്ലുരുവില്‍ വെച്ച് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

തങ്ങളുടെ ജീവിതം, സന്ദേശം, തത്വചിന്ത എന്നിവയെ കേന്ദ്രീകരിച്ച് പുറത്തിറക്കിയ ആപ്പില്‍ അദ്ദേഹത്തിന്റെ നൂറോളം മൊഴികള്‍ അടങ്ങിയിട്ടുണ്ട്. ഓരോ വാചകങ്ങള്‍ക്കും അര്‍ത്ഥ പൂര്‍ണമായ കലാ ആവിഷ് കാരം നല്‍കിയിട്ടുണ്ട്. ദുബൈയില്‍ വെച്ച് ഡിസൈന്‍ ചെയ്യപ്പെട്ട സോഫ്റ്റ് വെയര്‍ ന്യൂയോര്‍ക്കില്‍ വെച്ചാണ് വികസിപ്പിച്ചത്.

ഇംഗ്ലീഷില്‍ തയ്യാറാക്കപ്പെട്ട ഇതിന്റെ ഉള്ളടക്കം മറ്റുളളവരുമായി ഷയര്‍ ചെയ്യാന്‍ കഴിയും. ഓരോ മൊഴിയും ബഹുസ്വതയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുജീബ് ജൈഹൂനാണ് ആപ്പ് തയ്യാറാക്കിയത്. ബംഗ്ലാരുവില്‍ നടന്ന എം.എസ്.എഫ് നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവില്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി. ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വവിച്ചു. എം.പി. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, ഇ.ടി. മുഹമ്മദ് ബശീര്‍, എം.എസ്.എഫ് ദേശീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!