ദുബായിലുണ്ടായ തീ പിടുത്തത്തില്‍ മങ്കട സ്വദേശി മരിച്ചു

മലപ്പുറം: ദുബായ് അജ്മാനില്‍ വ്യവസായ മേഖലയിലെ ഫാക്ടറി മാര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം മങ്കട സ്വദേശി മരിച്ചു. മങ്കട വെള്ളില സ്വദേശി പുലക്കുഴി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.15 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി മാര്‍ട്ട് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന അംറി ജനറല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച ജലാല്‍.
ജോലിക്കിടെ അസര്‍ നമസ്‌കാരത്തിനായി ഫാക്ടറി മാര്‍ട്ടിന്റെ മുകളിലെ നിലയിലേക്ക് പോയിരുന്നു. ഇതിനിടെയാണ് മാളിന് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പോലീസും ഫോറണ്‍സിക് വിഭാഗവും ചേര്‍ന്ന് ജലാലിന്റെ മൃതദേഹം പുറത്തെടുത്തത്. അജ്മാന്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെയുള്ള ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
തുടര്‍ന്ന് ഇന്നലെ അസര്‍ നമസ്‌കാരത്തിന് ശേഷം അജ്മാന്‍ ജറഫില്‍ കബറടക്കി. ഭാര്യ: ജംഷീന. മക്കള്‍: ജസാ ഫാത്തിമ, മുഹമ്മദ് സയാന്‍. മാതാവ്: പരേതയായ ബിയ്യ. സഹോദരങ്ങള്‍: പാത്തുമ്മ, ജമീല, ഹഫ്‌സത്ത്, സുല്‍ഫീക്കര്‍ അലി (പുത്തന്‍വീട് മുസ്‌ലിം ലീഗ് സെക്രട്ടറി), മുംതാസ്.
RECENT NEWS

ഷാജിക്ക് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ. സംരക്ഷണം നല്‍കുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം
മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലന്‍സിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു [...]