സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചാ ശ്രമം

തിരൂരങ്ങാടി: പൂക്കിപറമ്പ് സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചാ ശ്രമം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബാങ്കിന്റെ പിറക് വശത്തെ ജനല്‍ അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഇതിനിടെ ഓഫീസിലെ ജനലിന് സമീപം സൂക്ഷിച്ചിരുന്ന ഫയലുകള്‍ക്ക് തീപിടിച്ചു. ഓഫീസാകമാനം തീപടര്‍ന്നതോടെ ഫയര്‍ അലാറം ശബ്ദിച്ചു. ഇതോടെ ശ്രമം ഉപേക്ഷിച്ച് മോഷാടാവ് കടന്ന് കളഞ്ഞു. ബൈക്കില്‍ മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. ദൃശ്യങ്ങള്‍ സി.സി.ടി.വില്‍ പതിഞ്ഞിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്തരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]