ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ നിസാര  പരിക്കുകളോടെ  അത്ഭുതകരമായി  രക്ഷപ്പെട്ടു

പെരിന്തല്‍മണ്ണ: പന്തലൂര്‍ യു.കെ.പടി റോഡില്‍ പുന്നക്കലില്‍ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തല്ലരില്‍ നിന്ന് മങ്കട വെള്ളിലയിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന്റെ അരിക് വളരെ താഴ്ചയുള്ള ഭാഗമായതിനാല്‍ ഈ വളവില്‍ പാര്‍ശ്വഭിത്തി വേണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. മുന്‍പും ഈ വളവില്‍ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Sharing is caring!