പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമം ജീവിതം നയിക്കുന്നവര്‍ക്ക് സ്‌നേഹത്തണലുമായി കെഎംസിസി.

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമം ജീവിതം  നയിക്കുന്നവര്‍ക്ക്  സ്‌നേഹത്തണലുമായി കെഎംസിസി.

താനൂര്‍: യു.എ. ഇ. കെ.എം.സിസി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ്. നീണ്ട പ്രവാസ ജീവിതം നയിച്ച് അവസാനം ഗള്‍ഫിനോട് വിടപറഞ്ഞ് രോഗത്തിന്റെ അവശതയോടെ വീട്ടില്‍ കഴിയുന്നവരെ കണ്ടെത്തി ആശ്വാസവും കൂട്ടും നല്‍കുകയാണ് യു.എ. ഇ. കെഎംസിസി ഫൗണ്ടേഴ്‌സ് ഒരാഗനൈസേഷന്‍. ജീവിത പ്രയാസങ്ങളോട് പൊരുതാന്‍ ഗള്‍ഫിലെത്തി പണിയെടുത്തവര്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ കെഎംസിസി കെട്ടിപ്പടുക്കാനും നാട്ടിലെ അനേകം പേര്‍ക്ക് കാരുണ്യത്തിന്റെ കവചമാകാനും പരിശ്രമിച്ചവരില്‍ പലരുമിന്നു രോഗങ്ങളോട് പൊരുതുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം മുന്‍ പ്രവാസികളെ കണ്ടെത്തി ആഢംഭരങ്ങളും പ്രചാരണ കോലാഹങ്ങളുമില്ലാതെയാണ് ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്ഷ്യസ്‌നേഹത്തിന്റെ പുതുവെളിച്ചം നല്‍കുന്നതെന്ന് സംഘടനയുടെ ചെയര്‍മാന്‍ സിവിഎം വാണിമേല്‍ പറഞ്ഞു. സാധാരണക്കാരായ പ്രവാസികളുടെ വീടുകളിലേക്ക് ഇറങ്ങി ചെന്നാണ് കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്‌നേഹയാത്ര നടത്തുന്നത്. അമ്പത് വര്‍ഷം യുഎഇ യില്‍ പ്രവാസ ജീവിതം നയിച്ചു ഇപ്പോള്‍ വീട്ടില്‍ രോഗവുമായി കഴിയുന്ന താനൂര്‍ പനങ്ങാട്ടൂരിലെ മോയിന്‍ കുട്ടിയുടെ വീട്ടിലാണ് സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. മോയിന്‍കുട്ടി യുഎഇ യില്‍ കെഎംസിസി കെട്ടിപ്പടുക്കാന്‍ ഓടി നടക്കുകയും മുടക്കമില്ലാതെ ചന്ദ്രിക പത്രം വാങ്ങുകയും വായിക്കുകയും ചെയ്തിരുന്ന സാധാരണ തൊഴിലാളിയായിരുന്നു. മോയിന്‍കുട്ടിയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌നേഹയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Sharing is caring!