ആര്‍ഭാടങ്ങളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം: പാണക്കാട് ഹൈദരലി തങ്ങള്‍

ആര്‍ഭാടങ്ങളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം: പാണക്കാട് ഹൈദരലി തങ്ങള്‍

താനൂര്‍: യുഎഇ ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്‌നേഹയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം താനൂര്‍ പനങ്ങാട്ടൂരില്‍ അമ്പത് വര്‍ഷക്കാലം പ്രവാസിയായിരുന്ന മോയിന്കുട്ടിയുടെ വസതിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സിവിഎം വാണിമേല്‍ അധ്യക്ഷത വഹിച്ചു. ആര്ഭാടങ്ങളില്ലാത്ത ഇത്തരം ജീവകാരുണ്യ ചടങ്ങുകള്‍ മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നു തങ്ങള്‍ പറഞ്ഞു. മനുഷ്യനെ ഉല്‍മൂനനം ചെയ്യാന്‍ ചെയ്യാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ മാനവികത ഉയര്‍ത്തിപ്പിടിച്ചു സമൂഹത്തിലെ നിരാലംബരെ കണ്ടെത്തി അവരെ വീടുകളില്‍ ചെന്നു ആദരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന ഈ സംരംഭം സമൂഹം ഉള്‍ക്കൊള്ളേണ്ടതാണെന്നും വേറിട്ടൊരു പ്രവര്‍ത്തന പദ്ധതിയാണ് ഇതെന്നും തങ്ങള്‍ പറഞ്ഞു. മോയിന്കുട്ടിക്കു സ്‌നേഹമുദ്ര നല്‍കിയാണ് തങ്ങള്‍ സ്‌നേഹയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മുസ്ലിം ലീഗ്‌സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് കെ.കുട്ടി അഹമ്മദ് കുട്ടി, മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, എസ്‌കെ ഹംസഹാജി, പിഎ അബൂബക്കര്‍ ഹാജി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, എംപി.അഷറഫ്, ടിപിഎം അബ്ദുല്‍ കരീം, തെയ്യമ്പാടി ബാവഹാജി, കെ.എ ബക്കര്‍, ബീരാന്‍ ആക്കോട്, അഡ്വ.പി.പി. ഹാരിഫ്, ഈ.പി. കുഞ്ഞാവ, അഡ്വ. കെ.പി. സൈതലവി, റഷീദ് മോര്യ,
പി. നൗഷാദ്, നിസാം ഒട്ടുമ്പുറം പ്രസംഗിച്ചു. യുഎ ഇ കെഎംസിസി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാക്കളായ മലയില്‍ അബ്ദുള്ളകോയ, അഹമ്മദ് പോത്തോംകുണ്ട്, ബീരാവുണ്ണി തൃത്താല, ഹുസൈന്‍ ചെറുതിരുത്തി, പരീദ് കരെക്കാട്, കുന്നോല യൂസഫ്, റാഹീസ് മലപ്പുറം, പി. അബ്ദുസ്സമദ്, കാലടി അബുഹാജി, രാു ഇഖ്ബാല്‍, റഷീദ് തൊട്ടി എന്നിവര്‍ സ്‌നേഹയാത്രക്ക് നേതൃത്വം നല്‍കി.

Sharing is caring!