മൂന്നും ആറും ക്ലാസുകളിലെ പെണ്‍കുട്ടികളെ കാണാതായത് മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തി

മൂന്നും ആറും ക്ലാസുകളിലെ  പെണ്‍കുട്ടികളെ കാണാതായത്  മണിക്കൂറുകള്‍ പരിഭ്രാന്തി പരത്തി

പൊന്നാനി :പൊന്നാനി ഐ എസ് എസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി .ഒടുവില്‍ കാണാതായ പെണ്‍കുട്ടികള്‍ ബന്ധുവീട്ടില്‍ എത്തിയതറിഞ്ഞപ്പോഴാണ് വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ആശ്വാസമായത് .

സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടികളെക്കൊണ്ട് പോവുന്ന വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടികളെ അന്വേഷിച്ചു ചെന്നപ്പോള്‍ വീട്ടുകാര്‍ വിളിച്ചു കൊണ്ടുപോയി എന്നാണ് വിവരം ലഭിച്ചത് .എന്നാല്‍ .
. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടികള്‍ വീട്ടില്‍എത്തിയിട്ടില്ലെന്നും അറിഞ്ഞു.ഇതോടെയാണ് കുട്ടികള്‍ എവിടെപ്പോയെന്നറിയാതെ അദ്ധ്യാപകരും കുട്ടിയുടെ രക്ഷിതാക്കളും ആശങ്കയിലായത് .ഇതിനിടെ കുട്ടികളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു .

ഒരു കണ്ണട വെച്ച സ്ത്രീയാണ് കുട്ടികളെ കൂട്ടിക്കൊണ്ടു പോയതന്നാണ് സ്‌കൂളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.ഇതിനിടെ കുട്ടികളുടെ മാതാവ് കരഞ്ഞുകൊണ്ടു് സ്‌കൂളിലെത്തി ബഹളം വെച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലായി .

ഇതിനിടെ സ്‌കൂളിലുള്ള സിസിടിവിയും മറ്റും പരിശോധിച്ചു. കണ്ണട വച്ച ഒരു സ്ത്രീ കുട്ടികളെ കൊണ്ടു പോയതായി തിരിച്ചറിഞ്ഞു . അപ്പോഴേക്കും കുട്ടികള്‍ സുരക്ഷിതമായി മാറഞ്ചേരിയിലെ ബന്ധുവീട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് രക്ഷിതാവിന് വിവരം ലഭിച്ചു .കുട്ടികള്‍ സ്‌കൂള്‍ വിട്ടപ്പോള്‍ അടുത്ത ബന്ധുവിനൊപ്പം അവരുടെ വീട്ടിലേക്ക് പോവുകയായിരുന്നു .കുട്ടികള്‍ സുരക്ഷിതരായുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് അധ്യാപകര്‍ സ്‌കൂളില്‍ നിന്നും പോയത്
എം ഇ എസ് കോളജിനടുത്തുള്ള വിദ്യാര്‍ത്ഥികളെയാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും വെള്ളം കുടിപ്പിച്ചത് .

Sharing is caring!