പെരിന്തല്‍മണ്ണയില്‍ സ്‌കൂള്‍ പ്രാധാനധ്യാപിക കിടപ്പ്മുറിയില്‍ തൂങ്ങിമരിച്ച കേസില്‍ സഹഅധ്യാപകന്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പുത്തനങ്ങാടി സ്‌കൂള്‍ പ്രാധാനധ്യാപിക കിടപ്പ്മുറിയില്‍ തൂങ്ങിമരിച്ച കേസില്‍ സഹഅധ്യാപകന്‍ പിടിയില്‍.
പുത്തനങ്ങാടി നെന്‍മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുല്‍ റഫീഖ് ഫൈസി(36)യെയാണ് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പുത്തനങ്ങാടി ഇര്‍ഷാദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രധാന അധ്യാപികയായി ജോലി ചെയ്തു വന്നിരുന്ന ഫൗസിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരും വീട്ടുകാരും പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം പി മോഹനചന്ദ്രന് പരാതി നല്‍കിയതു പ്രകാരം പെരിന്തല്‍മണ്ണ സി ഐ ടി എസ് ബിനു, എസ് ഐ കമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ അബ്ദുല്‍റഫീഖ് ഫൈസിയും യുവതിയും സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സമയത്തു അടുപ്പത്തിലായിരുന്നതായും വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിക്കുകയും ചെയ്തതായി യുവതിയുടെ മരണശേഷം ലഭിച്ച ഡയറികുറിപ്പുകളും കത്തുകളും പരിശോധിച്ചതില്‍നിന്നും പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. യുവതിയില്‍ നിന്നും ഫൈസി ഈ ബന്ധത്തിന്റെ പേരില്‍ പണവും മറ്റും ഇടയ്ക്കു വാങ്ങിയിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയും ഫൗസിയയും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതി സ്‌കൂളില്‍ നിന്നും ഒക്ടോബര്‍ 26 ന് സ്വയം വിരമിച്ചു പോയിരുന്നു. യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് നാട്ടുകാരും വീട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.
പെരിന്തല്‍മണ്ണ ഡി വൈ എസ് പി, സി ഐ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി കെ കമറുദ്ദീന്‍, ജൂനിയര്‍ എസ് ഐ രാജേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളി, മോഹനകൃഷ്ണന്‍, മനോജ്, കൃഷ്ണകുമാര്‍, അനീഷ്, ജയമണി, ആമിന എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]