നൂറ് കണക്കിന് പരാതികാര്‍ക്ക് ആശ്വാസവുമായി ജില്ലാ കലക്ടര്‍ അമിത് മീണ

നിലമ്പൂര്‍: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭ്യമാക്കുന്നതിനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ജനസമ്പര്‍ക്ക് പരിപാടി സംഘടിപ്പിച്ചു. 958 പരാതികളാണ് ജനസമ്പര്‍ക്ക് പരിപാടിയില്‍ കലക്ടര്‍ക്ക് മുന്നിലെത്തിയത്. കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഓണ്‍ലൈനായി 565 പരാതികളാണ് കലക്ടര്‍ക്ക് മുന്നിലെത്തിയത്. ജനസമ്പര്‍ക്ക പരിപാടിയുടെ അന്ന് 2899 പരാതികള്‍ നേരിട്ടും, 104 എണ്ണം ഓണ്‍ലൈനായും ലഭിച്ചു. ഓരോ പരാതിക്കാരന്റെയും പരാതി കലക്ടര്‍ നേരിട്ട് കേള്‍ക്കുന്ന വിധത്തിലാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. പരാതിക്കാര്‍ തങ്ങളുടെ സങ്കടങ്ങള്‍ കലക്ടറോട് നേരിട്ട് ബോധിപ്പിച്ചു.
അടിയന്തിര സ്വഭാവമുള്ള പരാതികള്‍ പരിഗണിക്കാനും, നടപടികളിലേക്ക് കടക്കാനുമായി ഉദ്യോഗസ്ഥ സംഘവും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, എ ഡി എം ടി വിജയന്, പെരിന്തല്‍മണ്ണ ആര് ഡി ഒ കെ അജീഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ നിര്‍മല കുമാരി, റഫീഖ്, രാമചന്ദ്രന്, പി കെ രമ, നിലമ്പൂര്‍ തഹസില്‍ദാര്‍ പി പി ജയചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
നൂറു കണക്കിന് പേരാണ് നിലമ്പൂര്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]