മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്‌ളാദം പ്രകടനം

മലപ്പുറത്ത്  യൂത്ത് കോണ്‍ഗ്രസിന്റെ   ആഹ്‌ളാദം പ്രകടനം

മലപ്പുറം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷനായതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി, മലപ്പുറം ടൗണില്‍ വാദ്യമേളങ്ങളോടെ ആഹ്‌ളാദ പ്രകടനം നടത്തി .രാഹുല്‍ ഗാന്ധിയുടെ മുഖചിത്രമുള്ള നിരവധി പ്ലക്കാഡുകള്‍ കയ്യിലേന്തിയാണ് പ്രകടനം നടത്തിയത്. ആടിയും പാടിയും മധുരം വിതരണം ചെയ്തുമാണ് യൂത്ത് കോണ്‍ഗ്രസ് ആഘോഷിച്ചത്.പരിപാടി ഡി .സി .സി .പ്രസിഡണ്ട് വി.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു.റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, കെ.പി.അബ്ദുല്‍ മജീദ്, പി.കെ.നൗഫല്‍ ബാബു, പി.നിധീഷ്, വാളപ്ര ബിച്ചിപ്പ, ഇസ്ലാഹ് പി.എസ്, അജിത് പുളിക്കല്‍, കെ.വി.ഹുസൈന്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, ആസാദ് തമ്പാനങ്ങാടി, അനീസ് കളത്തിങ്ങല്‍, നാസര്‍ പടിഞ്ഞാറ്റുമുറി,. എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!