താനൂരില്‍ 23വയസ്സുകാരി നേഴ്‌സ് വാടക ക്വാര്‍ട്ടഴ്‌സില്‍ തുങ്ങിമരിച്ചു

താനൂരില്‍ 23വയസ്സുകാരി  നേഴ്‌സ് വാടക ക്വാര്‍ട്ടഴ്‌സില്‍ തുങ്ങിമരിച്ചു

താനൂര്‍: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തമ്പാട് വാടക ക്വാര്‍ട്ടഴ്‌സില്‍ താമസിക്കുന്ന കായംകുളം നൂര്‍നാട് സ്വദേശി പാഴപൊയില്‍ വിശ്വനാഥന്റെ മകള്‍ അശ്വതി (23)യെയാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊന്നാനി എന്‍ആര്‍എച്ച്എം ക്ലിനിക്കില്‍ നേഴ്‌സായ അശ്വതിയെ രാവിലെ കാണാതായതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വട്ടത്താണി സ്വദേശി ശ്യാംസുന്ദറാണ് ഭര്‍ത്താവ്

Sharing is caring!