പതിമൂന്നുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളെ ഓട്ടോ ഡ്രൈവര്‍മാര്‍ പിടികൂടി

പതിമൂന്നുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളെ ഓട്ടോ ഡ്രൈവര്‍മാര്‍ പിടികൂടി

വണ്ടൂര്‍: പതിമൂന്നുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം, രണ്ടു ആസാം സ്വദേശികളെ ഓട്ടോ െ്രെഡവര്‍മാര്‍ പിടികൂടി. അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായില്‍(31), സോണിത്പൂര്‍ ബിഷ്വന്ദ്ചാരിയാല്‍ ചോട്ടിയാ സ്വദേശി സുലൂമുദീന്‍(27) എന്നിവരെയാണ് എസ്‌ഐ പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയതത്. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് വാണിയന്പലം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ നടന്നു പോകുന്‌പോള്‍ ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിനിക്ക് സമീപമെത്തി കയറിപിടിക്കുകയായിരുന്നു. സംഭവം ഇതു വഴി പോയ ഓട്ടോ െ്രെഡവറുടെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ വിവരം നല്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓട്ടോ െ്രെഡവര്‍മാരെത്തിയാണ് രണ്ടുപേരെയും പടികൂടിയത്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പ്രതികള്‍ വര്‍ഷങ്ങള്‍ക്കു മുന്പാണ് കേരളത്തിലെത്തിയത്. ലഹരിക്കടിമയായ ഇരുവരെയും പോലീസ് വൈദ്യപരിശോധനക്കു വിധേയമാക്കി.ഇതര സംസ്ഥാനക്കാര്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ വണ്ടൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിരവധിയുണ്ട്. സംഭവം ഗൗരവമായാണ് പോലീസ് കാണുന്നതെന്നും സ്‌റ്റേഷന്‍ പരിധിയിലെ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിക്കുന്നുണ്ടെന്നും എസ്‌ഐ പി.ചന്ദ്രന്‍ പറഞ്ഞു.

Sharing is caring!