തിരൂര്‍ ബിബിന്‍കൊലക്കേസില്‍ ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ കൂടി അറസ്റ്റില്‍

തിരൂര്‍ ബിബിന്‍കൊലക്കേസില്‍ ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ കൂടി അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ ആര്‍.എസ്.എസ്.തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ.പ്രവര്‍ത്തകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ആലങ്കോട് പെരുമുക്ക് സ്വദേശി കിളിയം കുന്നത്ത് ഇല്യാസ് (18) ആണ് അറസ്റ്റിലായത്.കൊലപാതകത്തിനു വേണ്ടി നടന്ന മുഴുവന്‍ ഗൂ ഢാലോചനകളിലും പങ്കെടുക്കുകയും കൊലപാതകത്തിനു ശേഷം മൈസൂരിലെ ശ്രീരംഗപട്ടണത്തിലേക്ക് മുങ്ങുകയും ചെയ്ത ഇല്യാസ്‌പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കി മലപ്പുറം കുണ്ടോട്ടിയിലേക്ക് കടന്നു. കുണ്ടോട്ടിയില്‍ വെച്ചാണ് അറസ്റ്റ്.കേസില്‍ ഇയാള്‍ ഇരുപതാം പ്രതിയാണ്. ഒന്ന്, നാല് പ്രതികളെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്.കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!