മിനിബസ്സും ബൈക്കും കൂട്ടിയിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മിനിബസ്സും ബൈക്കും  കൂട്ടിയിച്ച് രണ്ട്  വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: എടവണ്ണപ്പാറ വാഴക്കാട് എടക്കടവ് പാലത്തിന് സമീപം മിനിബസ്സും ബൈക്കും കൂട്ടിയിച്ചു രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എടവണ്ണപ്പാറ വള്ളിശ്ശീരി അബ്ദുല്‍നാസറിന്റെ മകന്‍ മുഹമ്മദ്അനസ് (17), കോഴിക്കോട് ചെലവൂര്‍ തഴേത്തടത്ത് അഷ്റഫ് മകന്‍ ഹംസ (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് 11.30നാണ് സംഭവം. എടവണ്ണപ്പാറയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബൈക്കും, പുതിയേടത്ത് പറമ്പില്‍ നിന്ന് എടവണ്ണപ്പാറയിലേക്ക് വരുന്ന മിനിബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്്ലിയാര്‍ കള്‍ച്ചറല്‍ സെന്റര്‍ ദഅ്വ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. അനസിന്റെ മാതാവ് സക്കീന (ഒളവട്ടൂര്‍). സഹോദരി : അനസിയ (മിസ്രിയ്യ കോളേജ് ഓമാനൂര്‍). ഹംസയുടെ മാതാവ്: ഹാജറ. സഹോദരങ്ങള്‍: റൈഹാനത്ത്, സാക്കിറ.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അനസിനെ കൊളമ്പലം ജുമുഅത്ത് പള്ളിയിലും, ഹംസയെ പുളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

Sharing is caring!