പാണക്കാട് തങ്ങളുടെ ജീവചരിത്ര ഗ്രന്ഥം രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ചു

മലപ്പുറം: മുസ്ലിംലീഗ് സമുന്നത നേതാവായിരുന്ന മുന്‍സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്ര ഗ്രന്ഥമായ ‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്’ എന്ന പുസ്തകം നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ചു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പടയൊരുക്കത്തിന്റെ സമാപന ചടങ്ങില്‍വെച്ച് പുസ്തകം രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച് പുസ്തകത്തിന്റെ സംസ്ഥാന തല പ്രകാശന കര്‍മം നിര്‍വഹിച്ചത്.
കേരളക്കരയില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍വിരിച്ചുനിന്ന മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബി ഭാഷയിലടക്കം പുറത്തിറങ്ങിയിട്ടുണ്ട്. മലപ്പുറം സ്വദേശിയും പാണക്കാട് കുടുംബത്തിന്റെ സന്തതസഹചാരിയുമായ അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച ‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ‘ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍വെച്ചാണ് പ്രകാശനം ചെയ്തത്.
അറബ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. മധ്യപൂര്‍വദേശത്തെ വായനക്കാരെ ലക്ഷ്യമിട്ടാണ് പുസ്തകം ഇറക്കുന്നത്. ശിഹാബ് തങ്ങളുടെ പ്രധാന ഉദ്ധരണികളടങ്ങുന്ന മുജീബ് ജൈഹൂനിന്റെ ഇംഗ്ലിഷ് കൃതി ‘സ്ലോഗന്‍സ് ഓഫ് ദി സാജ്’, മാവേലിക്കര രാജാ രവിവര്‍മ കോളജിലെ മലയാളം വിഭാഗം മേധാവി വി.രഞ്ജിത്തിന്റെ മലയാളം കൃതി ‘സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്നിവയും പുറത്തിറങ്ങുന്നുണ്ട്. ദുബായ് കെഎംസിസി ആണ് മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.
RECENT NEWS

ഡിഎല്എസ്എ സ്പെഷ്യല് ഡ്രൈവിലൂടെ മലപ്പുറത്ത് തീര്പ്പാര്ക്കിയത് 6160 കേസുകള്
മഞ്ചേരി: കോടതികളില് കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്ക്ക് തീര്പ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി നടപ്പിലാക്കിയ സ്പെഷ്യല് ഡ്രൈവില് 6160 കേസുകള് അവസാനിപ്പിക്കാനായി. പിഴയൊടുക്കി തീര്പ്പാക്കാവുന്ന കേസുകളിലാണ് സത്വര [...]