കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസുകാരന് മുങ്ങി മരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ വീണ് ഒന്നാംക്ലാസുകാരന് മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന് മുഹമ്മദ് റഫീഹ് തങ്ങള്‍ (7) ആണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് സ്കൂള്‍ വിട്ട് വന്ന് വീടിന് സമീപത്തേക്ക് കുളിക്കാനായി പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനിടെ വീടിനു സമീപത്തു കാണപ്പെട്ട മയിലിനു പിറകെ ഓടുന്നതിനിടെ റഫീഹ് പുഴയിലേക്ക് വീഴുകയായിരുന്നു.
ബഹളം കേട്ടെത്തിയവര്‍ മു ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാറക്കടവ് ചെരക്കുന്നത്ത് മസ്ജിദിനോടനുബന്ധിച്ചുള്ള കുടുംബ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: പാറക്കടവത്ത് ചെറിയ ബീവി. സഹോദരങ്ങള്‍: മിസ്ഹാല് തങ്ങള്‍, സഹദ് തങ്ങള്‍, ഹസ്ന ബീവി.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.