മലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു

വേങ്ങര: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു. ഊരകം വെങ്കുളം പരേതനായ ശങ്കരന്റെ ഭാര്യ: മണ്ണില്‍ സരോജിനി (55) നാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഊരകം നെല്ലിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല -ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വെങ്കുളം കുടുംബശ്മശാനത്തില്‍ സംസ്കരിക്കും. മക്കള്‍: പ്രദീപ്, വിദ്യാര്‍ത്ഥികളായ സുഭാഷ്, പ്രബീഷ്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]