കമ്മ്യൂണിസ്റ്റ് ചുവപ്പ് നരച്ച് കവി ആകുന്നതിന്റെ ലക്ഷണമാണ് കോടിയേരിയുടെ കോണ്‍ഗ്രസിനെതിരെയുളള പ്രസ്താവന ഷാഫി പറമ്പില്‍. എംഎല്‍എ.

കമ്മ്യൂണിസ്റ്റ് ചുവപ്പ് നരച്ച് കവി ആകുന്നതിന്റെ ലക്ഷണമാണ് കോടിയേരിയുടെ  കോണ്‍ഗ്രസിനെതിരെയുളള പ്രസ്താവന ഷാഫി പറമ്പില്‍. എംഎല്‍എ.

കൊണ്ടോട്ടി: കമ്മ്യൂണിസ്റ്റ് ചുവപ്പ് നരച്ച് കവി ആകുന്നതിന്റെ ലക്ഷണമാണ് കോടിയേരിയുടെ കോണ്‍ഗ്രസിനെതിരെയുളള പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പില്‍. എംഎല്‍എ. മലപ്പുറം പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റുമാരില്ലാതാവും എന്ന കോടിയേരി ബാലകൃഷണന്റെ പ്രസ്താവന അപലപനീയമാണ്. സംഘപരിവാറിനോടൊപ്പമാണ് കേരളത്തിലെ സിപിഎം എന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിന് വേണ്ടിയാണ് കോടിയേരിയുടെ ഈ പ്രസ്ഥാവനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോടിയേരിയെ തിരുത്താന്‍ സിപിഎം. തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മുക്കോളി അധ്യക്ഷനായി. പി.നിധീഷ്, അഷ്‌റഫ് പറക്കുത്ത്, റിയാസ് ഒമാനൂര്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, അന്‍വര്‍ അരൂര്‍, അബ്ദുറഹീം വാളപ്ര, എന്‍.വി.ബൈജു, മുസ്തഫ അരിമ്പ്ര, സി.പി.സതീഷ്, മുസ്തഫ കാരിമുക്ക്, ഹഫീസ് ഐക്കരപ്പടി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!