മഅദനിക്ക് വേണ്ടി പ്രാര്‍ഥിച്ച് പാണക്കാട് ഹൈദരലി തങ്ങള്‍

മഅദനിക്ക് വേണ്ടി  പ്രാര്‍ഥിച്ച് പാണക്കാട്  ഹൈദരലി തങ്ങള്‍

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി പ്രാര്‍ഥന നടത്തി. ഇന്നലെ ബാംഗ്ലൂരിലെ മഅദനിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രാര്‍ഥന. ഇരുവരും സംസാരിച്ച ശേഷമാണ് ഹൈദരലി തങ്ങള്‍ പ്രാര്‍ഥിച്ചത്.

പത്തു വര്‍ഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ മഅദനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്ത വിവരങ്ങള്‍ അറിവായിട്ടില്ല.

മഅദനിയോടെ എന്നും നയപരമായ അകല്‍ച്ച പാലിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും, ദേശീയ രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം പ്രതിപക്ഷ കക്ഷികള്‍ അടക്കം വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കും. യു ഡി എഫിനോടും, മുസ്ലിം ലീഗിനോടും അകലം സൂക്ഷിച്ചിട്ടുള്ള പി ഡി പിയുടെ നിലപാടിലും മാറ്റമുണ്ടായോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

ബാംഗ്ലൂര്‍ ബെന്‍സല്‍ ടൗണിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലാണ് കൂടിക്കാഴ്ച്ച. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും കൂടെയുണ്ടായിരുന്നു.

Sharing is caring!