പൊന്നാനിയില്‍ കരക്കടിഞ്ഞ കൂറ്റന്‍ സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചയച്ചു

പൊന്നാനിയില്‍ കരക്കടിഞ്ഞ കൂറ്റന്‍ സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചയച്ചു

മലപ്പുറം: പൊന്നാനിയില്‍ കരക്കടിഞ്ഞ കൊമ്പന്‍ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് തന്നെ തിരിച്ചുവിട്ടു. കരയോടടുത്ത് കൂറ്റന്‍ സ്രാവിനെ കണ്ടതോടെ മത്സ്യത്തൊഴിലാളികള്‍ ആദ്യമൊന്ന് ഞെട്ടുകയും ഭയക്കുകയും ചെയ്തു. എന്തുവന്നാലും കൊമ്പന്‍ സ്രാവിനെ കരയിലേക്ക് കയറ്റണമെന്ന വാശിയിലായിരുന്നു ഞാഴിലാളികള്‍.

പൊന്നാനി കടപ്പുറത്ത് കരയോടടുത്ത കാണപ്പെട്ട കൂറ്റന്‍ സ്രാവിനെ പിടിച്ചുകൊണ്ട് വന്നത് ഹംസിയ വള്ളത്തിലെ തൊഴിലാളികളാണ് .
ഹംസിയ വള്ളത്തിലെ തൊഴിലാളികള്‍ പിടിച്ച ഈ കൂറ്റന്‍ മത്സ്യത്തെ കാണാന്‍ നിരവധി പേരാണ് പൊന്നാനി കടപ്പുറത്ത് എത്തിയത് .

കരക്ക് കയറ്റിയ സ്രാവിനെ ലേലം ചെയ്തു വില്‍പന നടത്തുന്നതിനെ കുറിച്ചായിരുന്നു പിന്നീട് തൊഴിലാളികളുടെ സംസാരം. എന്നാല്‍ പഴയ തലമുറക്കാരായ മത്സ്യത്തൊഴിലാളികള്‍ സ്രാവിനെ പരിശോധിച്ചപ്പോഴാണ് ഇത് കഴിക്കാന്‍ പറ്റുന്ന സ്രാവല്ലെന്നും ഇവയെ വില്‍പന നടത്തുന്നത് കുറ്റകരമാണെന്നും മനസ്സിലാക്കിയത്. ഇതോടെയാണു സ്രാവിനെ തിരിച്ച് കടലിലേക്ക് തന്നെ പറഞ്ഞയച്ചത്. എന്നാല്‍ കരക്കടിഞ്ഞ വന്‍സ്രാവിനെ കാണാന്‍ പ്രദേശവാസികളും ടൗണില്‍നിന്നുംവരെ ആളുകള്‍ ഓടിക്കൂടിയിരുന്നു.

Sharing is caring!