മദീനയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറത്തുകാരന്‍ മരിച്ചു

മദീനയിലുണ്ടായ വാഹനാപകടത്തില്‍  മലപ്പുറത്തുകാരന്‍ മരിച്ചു

മലപ്പുറം: മദീനയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. പഞ്ചായത്ത് അങ്ങാടിയിലെ നമ്പിക്കുന്നന്‍ അബുവിന്റെ മകന്‍ അബ്ദുസലാം (44) ആണ് മരിച്ചത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് എട്ടിനാണ് അപകടം. റിയാദില്‍ നിന്നും മദീനയിലേക്ക് പോകുന്ന വഴി അബ്ദുസലാം ഓടിച്ചിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ജോലിചെയ്യുന്ന സഹോദരി ഭര്‍ത്താവാണ് അപകടത്തില്‍ മരിച്ച വിവരം ബന്ധുകളെ അറിയിച്ചത്. ഒന്നര മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. ഭാര്യ: സുനിത. മക്കള്‍: സനഫാത്തിമ, സാഹിന്‍. മാതാവ്:ഇത്തീമ.

Sharing is caring!