പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മഅദനിയെ സന്ദര്‍ശിച്ചു
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. ബാംഗ്ലൂരിലെ മഅദനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ന് വൈകുന്നേരം അദ്ദേഹ മഅദനിയെ സന്ദര്‍ശിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മഅദനിയെ സന്ദര്‍ശിച്ചത് വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. പത്തു വര്‍ഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ മഅദനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്ത വിവരങ്ങള്‍ അറിവായിട്ടില്ല.
മഅദനിയോടെ എന്നും നയപരമായ അകല്‍ച്ച പാലിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും, ദേശീയ രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം പ്രതിപക്ഷ കക്ഷികള്‍ അടക്കം വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കും. യു ഡി എഫിനോടും, മുസ്ലിം ലീഗിനോടും അകലം സൂക്ഷിച്ചിട്ടുള്ള പി ഡി പിയുടെ നിലപാടിലും മാറ്റമുണ്ടായോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.
ബാംഗ്ലൂര്‍ ബെന്‍സല്‍ ടൗണിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലാണ് കൂടിക്കാഴ്ച്ച. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും കൂടെയുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




