പി.വി. അന്‍വറിന്റെഅനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് കലക്ടര്‍ക്ക് പരാതി നല്‍കി
മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് മലപ്പുറം ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കി. ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച അഫിഡവിറ്റ് പ്രകാരം എംഎല്‍എ അനധികൃതമായി ഭൂമി കൈവശം വെയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പേരകമണ്ണ, തൃക്കലങ്ങോട്, കൂടരഞ്ഞി വില്ലേജുകളില്‍ വിവിധ സര്‍വേ നമ്പറുകളിലായി 207.84 ഏക്കര്‍ ഭൂമി കൈവശമുള്ളതായി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ അഫിഡവിറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഭൂമി തിരിച്ചുപിടിച്ച് എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കണമെന്നും കലക്റ്റര്‍ക്ക് നല്‍കിയ പരാതിയില്‍ വി.വി. പ്രകാശ് ആവശ്യപ്പെട്ടു.
നിരവധി നിയമലംഘനങ്ങളാണ് പി.വി. അന്‍വര്‍ എംഎല്‍എ നടത്തിയിരിക്കുന്നത്. എംഎല്‍എയുടെ ഉടമസ്ഥതയില്‍ കോഴിക്കോടും മഞ്ചേരിയിലും പ്രവര്‍ത്തിക്കുന്ന പാര്‍ക്കുകളില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ നിയമം ലംഘിച്ചതായും പരാതി ഉയര്‍ന്നിരിക്കുന്നു. ചീങ്കണ്ണിപ്പാറയില്‍ നിര്‍മിച്ച തടയണ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ തന്റെ സ്ഥലത്തല്ല തടയണയെന്നു പറഞ്ഞു പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനാണ് എംഎല്‍എയുടെ ശ്രമം. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന എംഎല്‍എയ്ക്ക് പിന്തുണ നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള ഭൂമി തിരിച്ചു പിടിച്ച് കേസെടുക്കാന്‍ ജില്ലാ ഭരണകൂടം ഉടന്‍ തയാറാണവെന്നും ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് ആവശ്യപ്പെട്ടു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




