തിരൂരിലെ സി.പി.എം നേതാക്കളുടെ ബൈക്കുകള്‍ ആര്.എസ്.എസ് കത്തിച്ചു

മലപ്പുറം: സി.പി.എം.ലോക്കല്‍ സെക്രട്ടറിയുടേയും ഡി.വൈ.എഫ്.ഐ. യൂനിറ്റ് സെക്രട്ടറിയുടേയുംബൈക്കുകള് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
തിരൂര്‍ വെട്ടത്ത് സി.പി.എം.ലോക്കല്‍ സെക്രട്ടറിയുടേയും ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടേയുംബൈക്കുകള് കത്തിച്ചു. പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെന്ന് സി.പി.എം ആരോപിച്ചു.
വെട്ടം കാനൂരില്‍ സി.പി.എം.ലോക്കല്‍ സെക്രട്ടറി എന്‍.എസ്.ബാബുവിന്റേയും ഡി.വൈ.എഫ്.ഐ. യൂനിറ്റ് സെക്രട്ടറിയായ അനുജന് ശ്യാം ജിത്തിനേറെയുംബൈക്കുകളാണ് കത്തിനശിച്ച നിലയില്‍ കാണപ്പെട്ടത്.
.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.ബാബുവിന്റെ ചെറിയച്ഛന് നെടിയ റമ്പത്ത് വാസുവിന്റെ വീട്ടുമുറ്റത്തെ ഷെഡ്ഡിലാണ് ബൈക്കുകള്‍ നിര്‍ത്തിയിടാറുള്ളത്. ബൈക്കിന് തീപിടിച്ചതോടെ ഷെഡ്ഡ് പൂര്‍ണ്ണമായും കത്തി നശിച്ചു.
തിരൂര്‍ പോലീസ് കേസെടുത്തു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും