ആര്.എസ്.എസ്. പ്രവര്ത്തകന് നേരെയുള്ള അക്രമം വഴിതിരിച്ചുവിടുന്നുവെന്ന് എസ്.ഡി.പി.ഐ

പൊന്നാനി:ആര്.എസ്.എസ്.കാര്യവാഹക് സിജിത്തിന്റെ ആക്രമിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു. അക്രമം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ആര്.എസ്.എസ്. നടത്തുന്നതെന്നും എസ്.ഡി.പി.ഐ.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊന്നാനിയില്‍ ആര്.എസ്.എസും, എസ്.ഡി.പി.ഐയും തമ്മില്‍ യാതൊരു സംഘര്‍ഷവും ഇതുവരെ നടന്നിട്ടില്ല. സിജിത്തിന് നേരെ നിരവധി തവണ സി.പി.എം.പ്രവര്‍ത്തകരാണ് അക്രമമഴിച്ചുവിട്ടത്. സി.പി.എമ്മുമായുള്ള സംഘര്‍ഷത്തില്‍ ആര്. എസ്.എസ്.മനപ്പൂര്‍വ്വം എസ്.ഡി.പി.ഐയെ വലിച്ചിഴക്കുകയാണ്. ഇതിനു പിന്നില്‍ പൊലീസിന്റെ ഒത്താശയുമുണ്ട്. സിജിത്തിനെ അക്രമിച്ചത് ഏത് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
എസ്.ഡി.പി.ഐ.പ്രവര്‍ത്തകനായ ഫക്രുദ്ദീനെ കൊല്ലന് പടിയില്‍ വെച്ച് ആര്.എസ്.എസ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുതുപൊന്നാനി മേഖലയില്‍ സി.പി.എം വിട്ട് എസ്.ഡി.പി.ഐ യില്‍ ചേര്‍ന്ന വരെ അക്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍, സക്കീര്‍ ,സുബൈര്‍, റംഷീദ് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര്‍ മൂഴിക്കല്‍ ശിഹാബിന്റെ മകള്‍ ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ [...]