കരിപ്പൂരില് വഴി സ്വര്ണം കടത്തിയ യാത്രക്കാരനും ജീവനക്കാരനും അറസ്റ്റില്
കൊണ്ടോട്ടി:കരിപ്പൂര് വിമാനത്താവളത്തില് 36 ലക്ഷത്തിന്റെ സ്വര്ണവുമായി യാത്രക്കാരനും കള്ളക്കടക്കത്തിനു സഹായിയായ ബാഗേജ് കയറ്റിറക്കു ജീവനക്കാരനും അറസ്റ്റില്. ഇന്നലെ രാവിലെ ഇന്ഡിഗോ വിമാനത്തില് കരിപ്പൂരിലെത്തിയ കാസറഗോഡ് സ്വദേശി മുഹമ്മദ് അറഫാത്ത്(35),വിസ്കാന് കന്പനിയുടെ താല്ക്കാലിക ബാഗേജ് കയറ്റിറക്കു തൊഴിലാളി കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അഹ്്റാഫ്(22)എന്നിവരെയാണ് കോഴിക്കോട്ടു നിന്നെത്തിയ ഡിആര്ഐ സംഘം പിടികൂടിയത്.
ഇവരില് നിന്നു 1.234 കിലോ സ്വര്ണം ഡിആര്ഐ പിടിച്ചെടുത്തു.
കരിപ്പൂരിലെത്തിയ വിമാനങ്ങളില് നിന്നു ബാഗേജുകള് ഇറക്കി കസ്റ്റംസ് ഹാളിലെത്തിക്കുന്ന ലോഡിംഗ് തൊഴിലാളിയാണ് പിടിയിലായ അഹ്റാഫ്. യാത്രക്കാരന് കൊണ്ടുവന്ന സ്വര്ണം കസ്റ്റംസ് ഹാളിലെത്തുന്നതിനു മുന്പ് ബാഗേജ് തുറന്നു പുറത്തെടുത്തു ഷൂസിനടിയില് ഒളിപ്പിച്ചു വിമാനത്താവളത്തില് നിന്നു പുറത്തുകടത്തുകയായിരുന്നു ഇയാള്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്നു നടത്തിയ പരിശോധനയിലാണ് അഹ്്റാഫിനെ ഡിആര്ഐ സ്വര്ണവുമായി പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതില് നിന്നാണ് സ്വര്ണം കൊണ്ടുവന്ന യാത്രക്കാരനെ കണ്ടെത്താനായത്. പിടികൂടിയ 1.23 കിലോ സ്വര്ണത്തിനു 36 ലക്ഷത്തിന്റെ വില ലഭിക്കും. പിടിയിലായ അഹ്റാഫ് നേരത്തെ സ്വര്ണക്കടത്തിനു സഹായിയായി പ്രവര്ത്തിച്ചിട്ടുണ്ടെന്നു ബോധ്യമായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]