യാത്രക്കിടെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

യാത്രക്കിടെ വിദ്യാര്‍ഥിനികളെ  ശല്യം ചെയ്ത ബസ്  ജീവനക്കാരന്‍ അറസ്റ്റില്‍

കൊളത്തൂര്‍: യാത്രക്കിടെ ബസില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ കൊളത്തൂര്‍ ഓണപ്പുട സ്വദേശി അത്തോളി അഷ്‌റഫ് (45) നെയാണ് പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ നാഷനല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ മുഖേനയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

Sharing is caring!