എസ്.കെ.ജെ.എം ഈ്സ്റ്റ് ജില്ലാ സമ്മേളനം: സന്ദേശയാത്ര സമാപിച്ചു

മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ സമ്മേളനഭാഗമായി നടത്തുന്ന സന്ദേശയാത്ര സമാപിച്ചു. രണ്ടാം ദിവസമായ ഇന്നലെ രാവിലെ കരുവാരക്കുണ്ടില്‍ നിന്നും തുടങ്ങിയ യാത്ര മേലാറ്റൂര്‍,കരിങ്കല്ലത്താണി,തൂത,അങ്ങാടിപ്പുറം,പുലാമന്തോള്‍,കൊളത്തൂര്‍,പടപ്പറമ്പ്,മക്കരപ്പറമ്പ്,ആനക്കയം,മലപ്പുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തി മോങ്ങത്ത് സമാപിച്ചു.
ഇന്നലെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ജാഥ നയിച്ചു.സയ്യിദ് ഒ.എം.എസ് തങ്ങള്‍,സയ്യിദ് ബി.എസ്.കെ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.ഹസന്‍ മുസ്്‌ലിയാര്‍ ഉപനായകരായി. കാളാവ് സൈതലവി മുസ്്‌ലിയാര്‍, കെ.ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, കെ.ടി.ഹുസൈന്‍ കുട്ടി മുസ്്‌ലിയാര്‍, എ.കെ.നാസര്‍മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, മുഹമ്മദലിമുസ്്‌ലിയാര്‍ ആനക്കയം, ശൗക്കത്തലി അസ്്‌ലമി, മുസ്തഫ അന്‍വരി, യൂനുസ് ഫൈസി വെട്ടുപാറ, ഇര്‍ഷാദലി വാഫി, കബീര്‍ അന്‍വരി നാട്ടുകല്‍, ലുഖ്്മാനുല്‍ ഹക്കീം റഹീമി സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്ത പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. സമ്മേളന പ്രചരണാര്‍ത്ഥം ഈ മാസം 16,17ന് എസ്.കെ.എസ്.ബി.വി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാജാഥയും നടക്കും.ഡിസംബര്‍ 21 മുതല്‍ 23 വരേ പെരിന്തല്‍മണ്ണ ബാഫഖി തങ്ങള്‍ നഗറിലാണ് സമ്മേളനം.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]