ഫാ ടോം ഉഴുന്നാലിന് നിലമ്പൂരിന്റെ പൗരസ്വീകരണം

ഫാ ടോം ഉഴുന്നാലിന് നിലമ്പൂരിന്റെ പൗരസ്വീകരണം

നിലമ്പൂര്‍: ഐ എസ് ഭീങ്കരവാദികളുടെ തടവില്‍ നിന്നും മോചിതനായ ഫാ ടോം ഉഴുന്നാലിന് നിലമ്പൂരില്‍ സ്വീകരണം നല്‍കി. നിലമ്പൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് സ്വീകരണം. സ്വീകരണം ഒരുക്കിയ പൗരസമിതിക്ക് ഫാം ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചു.

മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കുന്ന സ്വീകരണമാണ് ഒരുക്കിയതെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയത് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലില്‍ പറഞ്ഞു.

രാവിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫെറോന ദേവാലയത്തില്‍ പ്രാര്‍ഥനിയില്‍ സംബന്ധിച്ചാണ് ഫാം ടോം ഉഴുന്നാലിന്റെ നിലമ്പൂര്‍ സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് ഒ സി കെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ അദ്ദേഹം സംബന്ധിച്ചു. പി വി അബ്ദുല്‍ വഹാബ് എം പി, പി വി അന്‍വര്‍ എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി ബി വയലിലിന്റെ നേതൃത്വത്തില്‍ ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയില്‍ ഏകദിന ഉപവാസം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ലക്ഷം പരാതി അച്ചുള്ള ഓണ്‍ലൈന്‍ ക്യാംപെയിന്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തിയിരുന്നു.

Sharing is caring!