രക്തസമ്മര്‍ദ്ദംമൂലം മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
മലപ്പുറം: രക്തസമ്മര്‍ദ്ദം മൂലം യുവാവ് ജിദ്ദയില്‍ മരിച്ചു. ചെറുമുക്ക് പള്ളിക്കത്തായം ജുമാ മസ്ജിദിന്റെ പിന്‍വശത്ത് താമസിക്കുന്ന പരേതനായ എറപറമ്പന് മൊയ്തീന്റെ മകന് അബ്ദുസലാം (47) ആണ് രക്തസമ്മര്‍ദ്ദം മൂലം മരിച്ചത്. ജിദ്ദയില്‍ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്ന അബ്ദു സലാം തിങ്കളാഴ്ച സൗദി സമയം രാത്രി 10ഓടെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രി 8:30 ന് ജിദ്ദയില്‍ ഖബറടക്കം നടക്കുകയും ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അബ്ദുസലാം നാട്ടില്‍ വന്ന് മടങ്ങിയത്. ഈ മാസം 28ന് നടക്കുന്ന ഏകമകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് വരാനുള്ള തെയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ചൊക്ലി ശരീഫ. മക്കള്‍: മുര്‍ഷിദ്, മുഫ്ലിഹ. മരുമകന്: ജാബിര്‍ (വേങ്ങര ഗാന്ധിക്കുന്ന്). സഹോദരങ്ങള്‍: മുസ്തഫ, മൂസക്കുട്ടി, റഫീഖ്, റഹീസ്, ജമീല, ആസിയ, ഫാത്തിമ. മാതാവ്: ആമിക്കുട്ടി.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




