പൊളിച്ചുമാറ്റാന്‍ പറഞ്ഞ തടയണ തന്റേതല്ല: പി.വി അന്‍വര്‍

പൊളിച്ചുമാറ്റാന്‍  പറഞ്ഞ തടയണ  തന്റേതല്ല: പി.വി അന്‍വര്‍

നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയിലെ പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ആവശ്യപ്പെട്ട തടയണ തന്റേതല്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. തടയണ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുട്ടുണ്ടെങ്കില്‍ നടപടികള്‍ തുടരുമെന്ന് എം.എല്‍.എ പറഞ്ഞു.

തടയണ നിര്‍മ്മിച്ച് സ്ഥലം തന്റെ പേരിലുള്ളതല്ല. ആരുടെ പേരിലാണോ സ്ഥലം അവര്‍ പൊളിക്കട്ടെ എന്നും എം.എല്‍.എ പറഞ്ഞു. നിലമ്പൂരില്‍ ഫാ. ടോം ഉഴുന്നാലിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.

തടയണ നിര്‍മ്മിച്ച് സ്ഥലം തന്റെ പേരിലുള്ളതല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. സ്ഥലം എം.ല്‍.എയുടെ കൈവശമുള്ളപ്പോളല്ലേ തടയണകെട്ടിയത് എന്ന ചോദ്യത്തിന് മുമ്പ് പലതും തന്റെ പേരിലുണ്ടാകാമെന്നും എന്നാല്‍ ഇപ്പോഴില്ലെന്നുമായിരുന്നു മറുപടി. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമോ എന്ന കാര്യങ്ങള്‍ സ്ഥലം ഉടമകളോടാണ് ചോദിക്കേണ്ടതെന്നും പി.വി.അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

Sharing is caring!