പുതുതലമുറ സ്വയം സംരഭകരാവുക പി വി അബ്ദുൾ വഹാബ് എം പി
മമ്പാട്: വളർന്നു വരുന്ന തലമുറ സ്വയം സംരഭകരായി തീരണമെന്നും സത്യസന്ധതയും ആത്മാർത്ഥതയും കഠിനാധ്വനവുമാണ് വ്യവസായസംരഭകരുടെ പ്രഥമയോഗ്യത എന്നും പി വി അബ്ദുൾ വഹാബ് എം പി. എം ഇ എസ് മമ്പാട് കോളേജിന്റെ ഗോൾഡൻ ജൂബിലിയുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മന്റ് കമ്മിറ്റിയും സംരംഭകത്വ ക്ലബും സംയുക്തമായി സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗമത്തിൽ പോപ്പീസ് ഗ്രൂപ്പ് എം. ഡി ഷാജു തോമസ് സ്വദേശി ഗ്രൂപ്പ് ചെയർമാൻ കെ. വി സക്കീർ ഹുസൈൻ, മലയിൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഗദ്ദാഫി എന്നിവരും വിദ്യാർത്ഥികളുമായി സംവദിച്ചു. വ്യവസായ സംരംഭകർക്ക് നിരീക്ഷണപാടവം ഉണ്ടായിരിക്കണമെന്നും പരാജിതരാണ് യഥാർത്ഥ പാഠപുസ്തകമെന്നും ഷാജു തോമസ് പറഞ്ഞു.
ഏതൊരു സംരഭകത്വത്തെയും ആസ്വദിച്ചു സമീപിക്കേണ്ടതുണ്ടെന്നും ലക്ഷ്യപ്രാപ്തിയിലെത്താൻ അത് സഹായകരമാകുമെന്നും കെ. വി. സക്കീർ ഹുസൈൻ വിദ്യാർത്ഥികളോട് പറഞ്ഞു. നാട്ടിൽ നിന്നും അന്യാധീനപെട്ടുപോയ വിഭവങ്ങൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് മുഹമ്മദ് ഗദ്ദാഫി സംസാരിച്ചു.
ചടങ്ങിൽ കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘പെൻട്രോ ‘പ്രമോ വീഡിയോ പ്രദർശിപ്പിച്ചു. ചടങ്ങിൽ കോളേജ് മാനേജ്‌മന്റ് കമ്മിറ്റി രക്ഷാധികാരി ഇ. പി . മോയിൻകുട്ടി, സെക്രട്ടറി പ്രൊഫസർ. ഒ. പി. അബ്ദുറഹിമാൻ,പ്രിൻസിപ്പൽ പി. കെ. ബാബു, കോർഡിനേറ്റർ സുൽഫി, ട്രഷറർ പി. മുഹമ്മദ്, ഡോ. സീതിക്കോയ, എ.ഷുക്കൂർ, ഇസ്മയിൽ സക്കറിയ, ഡോ. നിസ്താർ, കെ. കെ. മുഹമ്മദ് അലി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷിബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]