വളാഞ്ചേരി ഹയര്സെക്കണ്ടറി സ്കൂളിന് സമീപത്ത് നിന്ന് നന്നങ്ങാടി കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി ഹയര്സെക്കണ്ടറി സ്കൂളിന് സമീപം മഹാശിലായുഗ സംസ്കാര അവശിഷ്ടങ്ങള് കണ്ടെത്തി. വളാഞ്ചേരി നഗരസഭ മയിലാടിക്കുന്ന് ഭാഗത്ത് അഞ്ചാം വാര്ഡിലെ താമസക്കാരനായ കല്ലിങ്ങല് പറമ്പില് നജീബിന്റെ പറമ്പില് മതില് പണിയുന്നതിന് കുഴിയെടുക്കുന്നതിനിടയിലാണ് നന്നങ്ങാടി, പ്രത്യേകതരം കത്തികള് എന്നിവ കണ്ടെത്തിയത്.ഏതാണ്ട് ബി.സി. നാലായിരത്തോളം പഴക്കമുള്ള മഹാ ശിലായുഗ ഇരുമ്പു യുഗ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങളാണ് ഇത്.
ഈ പ്രദേശത്ത് ഇതിന് മുന്പും ഇത്തരം നന്നങ്ങാടികള് ലഭിച്ചിട്ടുണ്ടെന്ന് പരിസരവാസികള് അറിയിച്ചു.ഇതിനോടടുത്ത വെണ്ടല്ലൂര് പറമ്പത്ത് കാവ് ഭാഗത്ത് അടുത്തിടെ മഹാശിലായുഗത്തിലെ കളിമണ് ശില്പങ്ങള്, പാത്രങ്ങള് എന്നിവ കണ്ടെത്തുകയും കാലിക്കറ്റ് സര്വ്വകലാശാല ചരിത്ര വിഭാഗം പഠനം നടത്തുകയും ചെയ്തിരുന്നു. നന്നങ്ങാടികള് കൂടി കണ്ടെടുക്കപ്പെട്ടതോടെ മഹാ ശിലായുഗത്തില് ജനങ്ങള് സംഘമായി താമസിച്ചിരുന്ന പ്രദേശമാണ് ഇത് എന്നു കൂടിയാണ് വ്യക്തമാകുന്നത്.ഈ പ്രദേശത്തിന്റെ ഭൂതകാലത്തേക്ക് വെളിച്ചം വീശുന്ന വിധം തുടര്പഠനങ്ങള് നടത്തണമെന്ന് പരിസരവാസികള് അഭിപ്രായപ്പെട്ടു.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]