റേഷന്‍കാര്‍ഡ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥനെ വീട്ടുടമസ്ഥയും കുടുംബവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി

കരുളായി: റേഷന്‍ കാര്‍ഡ് പരിശോധനയ്ക്കെത്തിയ വീട്ടിലെത്തിയ റേഷനിംഗ് ഉദ്യോഗസ്ഥനെ വീട്ടുടമസ്ഥയും കുടുംബവും ചേര്‍ന്നു കൃത്യനിര്‍വഹണത്തിനു തടസ്സം നിന്നതായി പരാതി.കരുളായി കൊളവട്ടത്ത് കോഴിക്കോടന്‍ സഫിയയും മകന് നിഹാദു മാണ് വീട്ടില്‍ റേഷന്‍ കാര്‍ഡ് പരിശോധനയ്ക്ക് എത്തിയ നിലമ്പൂര്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍ എ.ടി.ഷാജിയുമായി വാക്ക് തര്‍ക്കമുണ്ടായത്.ഒരു വര്‍ഷത്തോളമായി അനര്‍ഹമായി ബി.പി.എല്‍ റേഷന്‍ ആനുകൂല്യം പറ്റുന്ന ഈ കാര്‍ഡ് ഉടമസ്ഥയ്ക്കെതിരെ നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വീട്ടില്‍ ചെന്ന് കാര്‍ഡ് പരിശോധന നടത്തിയപ്പോള്‍ ബി.പി.എല്‍ കാര്‍ഡാണെന്ന് ബോധ്യപ്പെടുകയും കാര്‍ഡുടമയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു ഉദ്ദേശമെന്നു റേഷനിംഗ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. എന്നാല്‍ അതിനു തയ്യാറാകാത്ത വീട്ടുടമസ്ഥയുടെ മകളും മകനും ഉദ്യോഗസ്ഥനുമായി തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഭീഷണിപ്പെടുത്തുകയും, കൃത്യ നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് എ.ടി.ഷാജിയുടെ പരാതിയെത്തുടര്‍ന്ന് ഔദ്യോദിക കൃത്യനിര്‍വഹണത്തില്‍ തടസ്സം നിന്നതില്‍ കോഴിക്കോടന്‍ സഫിയ,മകന് നിഹാദു എന്നിവരുടെ പേരില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. വീട്ടില്‍ കയറിവന്നു തന്നെയും കുടുംബത്തെയും അവഹേളിക്കുകയും ,അപമാനിക്കുകയും ചെയ്തു എന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ സഫിയയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്