മമ്മൂട്ടി ചിത്രം ‘മാസ്റ്റര് പീസ്’ ഫാന്സ് ഷോയുടെ ടിക്കറ്റ് പ്രകാശനം ചെയ്ത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മെഗാസ്റ്റാര് മ്മൂട്ടി ചിത്രം ‘മാസ്റ്റര് പീസിന്റെ’ മലപ്പുറത്തെ ഫാന്സുകാരുടെ പ്രത്യേക ഷോയുടെ ടിക്കറ്റ് പ്രകാശനം ചെയ്തത് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ശക്തമായ വോരോട്ടമുള്ള മമ്മൂട്ടി ഫാന്സിന്റെ മലപ്പുറം രചന തീയേറ്ററിലെ ഫാന്സിന്റെ പ്രത്യേക ഷോയുടെ ടിക്കറ്റ് പ്രകാശനമാണ് കുഞ്ഞാലിക്കുട്ടി നിര്വഹിച്ചത്. മമ്മൂട്ടി ഫാന്സ് മലപ്പുറം ടൌണ് യൂണിറ്റ് സെക്രട്ടറി സഫ്വാന്, ജില്ലാ ഭാരവാഹി നഹ്നാസ് എന്നിവരാണ് കുഞ്ഞാലിക്കുട്ടിയില് നിന്നും ടിക്കറ്റ് ഏറ്റുവാങ്ങിയത്.
അതേ സമയം ഫാന്സ് ഷോയില് നിന്നും ലഭിക്കുന്ന ലാഭം സാമൂഹ്യ സേവന പ്രവര്ത്തങ്ങള്ക്കായി ഉപയോഗിക്കുമെന്ന് ഫാന്സ് അസോസിയേഷന് ഭാരവാഹികള് പറഞ്ഞു. കിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. . മമ്മൂട്ടി വമ്പന് യുവനിരയ്ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് മാസ്റ്റര് പീസിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്, ഗോകുല് സുരേഷ്, മക്ബുല് സല്മാന്, ദിവ്യദര്ശന്, ജോണ്, കൈലാഷ് തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തിലുള്ളത്.സി എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]