ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദേശീയ പ്രശ്നമാകുന്നു: ഹൈദരലി തങ്ങള്‍
പാണക്കാട്: അനുദിനമെന്നോണം നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും, മഖ്സൂദും, ജുനൈദിന്റെ സഹോദരന്‍ ഖാസിമും പാണക്കാട് നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്ലിം ദളിത് സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. രാജസ്ഥാനില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ലൗ ജിഹാദ് ആരോപിച്ച് 50 വയസുള്ള ആളെ ചുട്ട് കൊന്ന ദൃശുങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് ഏതെങ്കിലും സമുദായങ്ങളുടെ പ്രശ്നമല്ല. ഒരു മനുഷ്യാവകാശ പ്രശ്നമാണ്. ആ നിലക്ക് ഇതിനെ പൊതു സമുഹം ഏറ്റെടുക്കണമെന്നും, ഇത്തരം അക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും, കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന തെറ്റായ നിലപാടില്‍ നിന്ന് ബി.ജെ.പി പിന്തിരിയണം. അനാഥ മക്കളെ സ്യഷ്ടിക്കുന്ന കലാപരാഷ്ട്രീയത്തിനെതിരെ അതിശക്തമായ ജനകീയ വികാരം ഉയര്‍ത്തിക്കൊണ്ട് വരാന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും, നിയമസഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു. ഉമര്‍ ഖാന്റെ മകള്‍ മെഹ്നയുടെയും, സഹോദരന്‍മാരുടെയും വിദ്യാഭാസം ഏറ്റെടുക്കാനുള്ള സന്നദ്ധതയും സംഘത്തിലുണ്ടായിരുന്ന ഉമര്‍ഖാന്റെ സഹോദരന്‍ ജാവേദിനെ തങ്ങള്‍ അറിയിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംബന്ധിച്ചു. അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാന്ന് ബി.ജെ .ി കളിക്കുന്നത്. ഇതിനെതിരെ മാനവികതയുടെ രാഷ്ട്രീയം ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മലപ്പുറം ജില്ലാ ലീഗ് ഭാരവാഹികളായ സലിം കുരുവമ്പലം, ഉമര്‍ അറക്കല്‍, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ സംബന്ധിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.