പുഴക്കാട്ടിരിയിലെ എല്‍.ഡി.എഫ് പഞ്ചായത്തംഗം കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായി പരാതി

പുഴക്കാട്ടിരിയിലെ എല്‍.ഡി.എഫ് പഞ്ചായത്തംഗം കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന  സന്ദേശം പ്രചരിപ്പിച്ചതായി പരാതി

മലപ്പുറം: എല്‍.ഡി.എഫ് പഞ്ചായത്ത് അംഗം പരിശുദ്ധ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായി പരാതി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് അംഗത്തിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ഇന്നലെ രാവിലെയാണ് പുഴക്കാട്ടിരി പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശിവലിംഗം ചേര്‍ത്ത ചിത്രം പ്രചരിപ്പിച്ചത്. പഞ്ചായത്തിന്റെ ഓദ്യോഗിക അറിയിപ്പുകള്‍ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രം ജനപ്രതിനിധി തന്നെ പ്രചരിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്ത പഞ്ചായത്തംഗത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
ഔദ്യോഗിക പരിപാടിക്കെത്തിയ കലക്ടറെ ജനപ്രതിനിധികളായ അലി പി.കെ, മൂസക്കുട്ടി മാസ്റ്റര്‍, സുദീപ്, റഷീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നേരിട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി എസ്.പിക്ക് കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചു. യു.ഡി.എഫ് ഭാരവാഹികളായ സാദിഖലി, കെ.പി മുസ്തഫ തുടങ്ങിയവരും പരാതിയുമായി കലക്ടറെ കണ്ടു.
ഭരപക്ഷ അംഗത്തിന്റെ സത്യപ്രതിജ്ഞ ലംഘനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇന്നലെ നടന്ന ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.

Sharing is caring!