കരിപ്പൂരില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
മലപ്പുറം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ . തിരുവനന്തപുരം ഐപിഎംഎസ് അക്കാഡമി കോളേജ് പ്രിന്‍സിപ്പല്‍ ദീപ മണികണ്ഛനാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ അഞ്ച് സഹപാഠികളും അറസ്റ്റിലായിരുന്നു. പ്രേരണാകുറ്റം ചുമത്തിയാണ് പ്രിന്‍സിപ്പലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിനായിരുന്നു കരിപ്പൂരില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
വിമാനത്താവളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ സഹപാഠികളായ അഞ്ച് സഹപാഠികളായ പെണ്‍കുട്ടികളെ പോലീസ് അറസ്റ്റു ചെയ്തരുന്നു.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര(21)യാണ് വിമാനത്താവളത്തിന് സമീപത്തെ നൂഹ്മാന്‍ ജംഗ്ഷനിലെ ലോഡ്ജില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയിലായത്.
ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യം വീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര (19) എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റു ചെയ്തിരുന്നത്. ഇവരെ മഞ്ചേരിയിലെ സ്പെഷ്യല്‍ എസ്.സി.എസ്.ടി. കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരത്ത് ഐ.പി.എം.എസ്. കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ. ഏവിയേഷന്‍ വിദ്യാര്‍ഥിയായ ആതിര മൂന്ന് ആഴ്ച മുമ്പാണ് വിമാനത്താവളത്തില്‍ പരിശീലനത്തിനായ് എത്തിയത്.വിമാനത്താവളത്തിന് സമീപത്തെ നുഹ്മാന്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.കഴിഞ്ഞ 30നാണ് ആതിര കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്.സഹപാഠികള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്ന നിലയില്‍ അപമാനിക്കുകയും ചെയ്തതായി ആതിര പോലീസിന് മൊഴി നല്‍കിയിരുന്നു.ഗുരുതരമായി പരിക്കേറ്റ ആതിര കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്
വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലേയും സി.സി. ടിവി ദൃശ്യങ്ങള്‍, മൊബൈല്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമെല്ലാം പരിശോധിച്ച ശേഷമാണ് അഞ്ചു പേരെ അറസ്റ്റു ചെയ്തത്.കേസില്‍ കോളേജ് പ്രിന്സിപ്പലടക്കമുളളവര്ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് മലപ്പുറം ഡി.വൈ.എസ്.പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ, സതീശന് ,ഷൈജു, അഹമ്മദ് കുട്ടി തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]