തിരൂരില്‍ വനിതാ കണ്ടക്ടര്‍ക്ക് ഭീഷണി, വനിതാ കമ്മീഷന്‍ കേസെടുത്തു

തിരൂരില്‍ വനിതാ കണ്ടക്ടര്‍ക്ക് ഭീഷണി, വനിതാ കമ്മീഷന്‍ കേസെടുത്തു

കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ സ്വപ്നയ്ക്കു നേരെയാണ് ശനിയാഴ്ച സംഘം ചേര്‍ന്നുള്ള അതിക്രമം ഉണ്ടായത്. സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളും പ്രചരിക്കുകയുണ്ടായി. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അതിക്രമത്തിനിരയാകുന്നത് വളരെ ഗൗരവത്തോടെ കാണുമെന്ന് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. ഇക്കാര്യം മലപ്പുറം എസ്.പിയോട് അടിയന്തരമായി അന്വേഷിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

Sharing is caring!