കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കായലില്‍ കുളിക്കാനിറങ്ങിയ  വിദ്യാര്‍ഥി  മുങ്ങി മരിച്ചു

ചങ്ങരംകുളം: കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊന്നാനി കടവനാട് സ്വദേശി തഫ്‌സീറിന്റെ മകന്‍ മിസ്ബാഹ് (18) ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം. അയിലക്കാട് ചിറക്കല്‍ ഭാഗത്ത് കായലില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മിസ്ബാഹിനെ കാണാതായതിനെ തുടര്‍ന്നു കൂടെയുള്ളവര്‍ ബഹളംവച്ചു. ഉടന്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മിസ്ബാഹിനെ പുറത്തെടുത്തു എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേളാരി ഗവണ്‍മെന്റ് പോളിടെക്‌നിക്കല്‍ സ്‌കൂളില്‍ രണ്ടാം വര്‍ഷ ഇലക്ട്രോണിക് വിഭാഗം വിദ്യാര്‍ഥിയാണ്. ചങ്ങരംകുളം എസ്‌ഐ കെ.പി മനേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Sharing is caring!