കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസിവീട്ടിലെത്തും മുമ്പേ മരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലെ റസീന മന്‍സിലില്‍ എം.എന്‍. മുഹമ്മദലി ഹാജിയുടെ മകന്‍ എം.എന്‍. ഇഖ്ബാല്‍ (47) നിര്യാതനായി. വൃക്ക സംബന്ധിച്ചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. ജിദ്ദയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ ( 10 12 2017) കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫെയര്‍ ലീഗ്, പി.എസ്.എം.ഒ. കോളേജ് അലുംനിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇഖ്ബാല്‍.
മാതാവ്: കാരാടന്‍ ഖദീജ ഹജ്ജുമ്മ.
ഭാര്യ: റിന്‍സി കോഴിത്തൊടിക.
മക്കള്‍: ഷിബില്‍, ഷാസ്രിന്‍.
സഹോദരങ്ങള്‍: എം.എന്‍. ബഷീര്‍ (സൗദി), റസീന, റജുല
RECENT NEWS

മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില് വ്യാജ സിദ്ധന് അറസ്റ്റില്
മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര് പുറത്തൂര് പുതുപ്പള്ളിയില് പാലക്ക വളപ്പില് വീട്ടില് എന്തീന് മകന്‍ ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്