വിജിലന്‍സിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ദിനാചരണം നടത്തി

വിജിലന്‍സിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ദിനാചരണം നടത്തി

മലപ്പുറം: അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻ.എൻ.എസ് യൂണിറ്റും സംയുക്തമായി അഴിമതി വിരുദ്ധ ബോധവൽക്കരണവും ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി മലപ്പുറം വിജിലൻസ് യൂണിറ്റ് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി. പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

‘അഴിമതി രഹിത മലപ്പുറം’ കാമ്പയിൻ, വിജിലൻസ് ബോധവൽക്കരണ വാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളിൽ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരം, കാർട്ടൂൺ- ചിത്ര രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും,ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും മലപ്പുറും വിജിലൻസ് ഡി.വൈ.എസ്.പി ശ്രീ. എ രാമചന്ദ്രൻ വിതരണം ചെയ്തു.

വിജിലൻസ് ഇൻസ്പെക്ടർ എം.ഗംഗാധരൻ വിദ്യാർത്ഥികൾക്ക് അഴിമതി വിരുദ്ധ ബോധവൽക്കര സന്ദേശം നൽകി. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഇ. സുനിൽ കുമാർ, വിജിലൻസ് ഇൻസ്പെക്ടർ കെ.പി സുരേഷ് ബാബു, കോളേജ് പ്രിൻസിപ്പാൾ ഡോ.കെ. അസീസ്, അഡ്വ. പി.എം.എ സലാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കബീർ അലി, ബദറുൽ ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Sharing is caring!