കോട്ടക്കുന്നില്‍ മനുഷ്യാവകാശ സദസ്സ് സംഘടിപ്പിച്ചു

കോട്ടക്കുന്നില്‍  മനുഷ്യാവകാശ  സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം :കോട്ടക്കുന്ന്് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ വെച്ച് മനുഷ്യാവകാശ സദസ്സ് സംഘടിപ്പിച്ചു. വ്യക്തി സ്വതന്ത്ര്യം ഹനിക്കപ്പടുമ്പോള്‍ പ്രതിരോധകൂട്ടായ്മകള്‍ ഉണ്ടാകണമെന്നും അതിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുനവ്വറലിശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ക്കെതിരെയും എഴുത്തുകാര്‍ക്കെതിരെയുമുള്ള ഫാസിസ്റ്റ് വേട്ടക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യ പ്രഭാഷകന്‍ അഡ്വ. കെ. മോഹന്‍ദാസ് പറഞ്ഞു. ഫൈസല്‍ പറവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ. കെ. മുസ്തഫ, സലീന റസാഖ്, കൂട്ടായ്മ ഭാരവാഹികളായ നയിം കെ , റഊഫ് വരിക്കോടന്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് മാമ്പ്ര സ്വാഗതവും ഹനീഫ രാജാജി നന്ദിയും പറഞ്ഞു.

ബാവ കെ, സന്തോഷ് ചുങ്കപ്പള്ളി, ഷംസുദ്ദീന്‍ വി പി ഷമീം, റഷീദലി എന്നിവര്‍ സദസ്സിന് നേതൃത്വം നല്‍കി. 150 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Sharing is caring!