മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും: പി.സുരേന്ദ്രന്

പെരിന്തല്‍മണ്ണ: രാജ്യത്ത് ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മനുഷ്യാവകാശത്തെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാം ഉണര്‍ന്ന് പ്രവര്‍ത്തികണമെന്നും സാഹിത്യകാരന് പി.സുരേന്ദ്രന്. മങ്കടയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ വര്‍ത്തമാനം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരെയും മുസ്ലിംകളെയും ഭരണകൂടത്തിന്റെ ഇരകളായി മാറ്റുകയാണ്.
രാജ്യത്ത് ഫാസിസ്റ്റ് വത്കരണത്തിന്റെ ഭാഗമായി എഴുത്തുകാരെയും ചിന്തകരെയും വായടപ്പിക്കാനുള്ള നീക്കം വലിയ ഭീഷണിയായി തന്നെ കാണുകയാണ്. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിലൂടെ മാത്രമെ ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. അതിന് മതേതര പ്രസ്ഥാനങ്ങളുടെ ഐക്യപ്പെടല്‍ അനിവാര്യമാണെന്നും പി.സുരേന്ദ്രന് പറഞ്ഞു. ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മോഡറേറ്ററായിരുന്ന സെമിനാറില്‍ എസ്കഐസ്എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സമിതി ചെയര്മാന് കൂട്ടില്‍ മുഹമ്മദാലി എന്നിവര്‍ വിഷയത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു. എം.അസ്ലം, ടി.കുഞ്ഞാലി, വി.കെ.മന്‍സൂര്‍, കുരിക്കള്‍ മുനീര്‍, എന്‍.പി.മുഹമ്മദാലി, പി.പി.അനീസ്, യു.മുസ്തഫ റഫീഖ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]