ശാന്താദേവി മാധ്യമ പുരസ്കാരം വി.പി നിസാറിന്
മലപ്പുറം: നടി ശാന്താദേവിയുടെ പേരില്‍ ഫ്രെയിം 24 ഏര്‍പ്പെടുത്തിയ മികച്ച പത്ര റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. ‘ഊരുകളിലുമുണ്ട് ഉജ്വല രത്നങ്ങള്‍’ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി 11-ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
സ്റ്റേറ്റ്സ്മാന് ദേശീയ മാധ്യമ പുരസ്കാരം, കേരള നിയമസഭയുടെ ആര്.ശങ്കരനാരായണന് തമ്പി മാധ്യമ പുരസ്കാരം, സോളിഡാരിറ്റി സംസ്ഥാന മാധ്യമ പുരസ്കാരം എന്നിവ നിസാറിന്റെ ഈ പരമ്പരയ്ക്ക് ലഭിച്ചിട്ടുണ്ട്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]